ടിവിഎസ് റേഡിയോണ്‍ സ്പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രാരംഭ 110 സിസി ബൈക്കായ റേഡിയോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ റേഡിയോണ്‍ സ്പെഷ്യല്‍ എഡിഷന് 54,665 രൂപയാണ് എക്സ്ഷോറൂം വില.

മോട്ടോര്‍സൈക്കിളിനുള്ള ‘കമ്മ്യൂട്ടര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് നേടിയ ആഘോഷങ്ങളുടെ ഭാഗമാണ് ടിവിഎസ് റേഡിയോണിന്റെ പുതിയ പുതിയ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം അവാര്‍ഡുകള്‍ ലഭിക്കുന്ന കമ്മ്യൂട്ടര്‍ ലെവല്‍ മോട്ടോര്‍സൈക്കിളാണ് ടിവിഎസ് റേഡിയോണ്‍.ഏറ്റവും പുതിയ നേട്ടം ആഘോഷിക്കുന്നതിനായി, ടിവിഎസ് നിരവധി പരിഷ്‌ക്കരണങ്ങള്‍ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു

കൂടാതെ മോട്ടോര്‍ സൈക്കിളില്‍ അധിക ഫീച്ചറുകളും ഉപകരണങ്ങളും കമ്ബനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയര്‍ വ്യൂ മിററുകളിലും കാര്‍ബ്യൂറേറ്റര്‍ കവറിലുമുള്ള ക്രോം ആക്സന്റുകള്‍, പുതുക്കിയ പ്രീമിയം ഗ്രാഫിക്‌സ്, പുതിയ മെറ്റാലിക് ലിവര്‍, നവീകരിച്ച ഡിസൈന്‍, ‘ഞ’ എംബോസുചെയ്ത പുതിയ ടാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലുള്ള അതേ 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഡ്യുര്‍-ലൈഫ് എഞ്ചിനാണ് ടിവിഎസ് റേഡിയോണ്‍ സ്പെഷ്യല്‍ എഡിഷന്‍ മോഡലിലും കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഇത് 7000 ൃുാല്‍ 8 യവു കരുത്തും 5000 ൃുാല്‍ 8.7 ചാ ീേൃൂൗല ഉം ഉത്പാദിപ്പിക്കും.

Top