ടിവിഎസ് എന്‍ടോര്‍ഖിന്റെ യെല്ലോ റേസ് എഡിഷന്‍ വിപണിയിലേക്ക്

ന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലാണ് ടിവിഎസ് എന്‍ടോര്‍ഖ്. സ്‌കൂട്ടറിന് പുത്തന്‍ കളര്‍ ഓപ്ഷന്‍ കൂടി നല്‍കനുള്ള ഒരുക്കത്തിലാണ് കമ്പനി. നേരത്തെ റെഡ് റേസ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ച് വന്‍ വിജയം നേടിയിരുന്നു. പുതിയ യെല്ലോ റേസ് എഡിഷനില്‍ യെല്ലോ, ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനായിരിക്കും അണിനിരക്കുക.

നിലവില്‍ വിപണിയില്‍ ഉള്ള എന്‍ടോര്‍ഖ് റേസ് എഡിഷന് 74,365 രൂപയാണ് എക്സ്ഷോറൂം വില. പുതിയ വേരിയന്റിനും സമാന വില ലഭിക്കാനാണ് സാധ്യത. കളര്‍ ഓപ്ഷനിലെ കൂട്ടിച്ചേര്‍ക്കലിനു പിന്നാലെ 125 സിസി സ്‌കൂട്ടറില്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല.

ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന മോഡലിന് 124.8 സിസി എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 7,000 rpm-ല്‍ 9.25 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ബ്ലൂടൂത്ത് പ്രാപ്തമാക്കിയ പൂര്‍ണ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി വിവരങ്ങള്‍, കൂടാതെ മറ്റ് ഫീച്ചറുകളില്‍ 0-60 കിലോമീറ്റര്‍ / മണിക്കൂര്‍ ആക്‌സിലറേഷന്‍ ടൈമര്‍, ലാപ് ടൈമര്‍, പവര്‍ / ഇക്കോ മോഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയും ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Top