ടിവിഎസ് എന്‍ടോര്‍ഖ് 125 ഇനി സില്‍വര്‍ നിറപ്പതിപ്പിലും ; വില 59,995 രൂപ

ന്‍ടോര്‍ഖ് 125 -ന്റെ പുതിയ എഡിഷന്‍ ടിവിഎസ് മോട്ടോര്‍ വിപണിയിലെത്തിച്ചു. പുതിയ സില്‍വര്‍ നിറപ്പതിപ്പിലുള്ള സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍ എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. ഡല്‍ഹി എക്സ്ഷോറൂം പ്രകാരം 59,995 രൂപയാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖിന്റെ വില.

ആരംഭത്തില്‍ മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ് നിറങ്ങളിലാണ് എന്‍ടോര്‍ഖിനെ കമ്പനി അവതരിപ്പിച്ചത്. ശേഷം മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രെയ്, മെറ്റാലിക് ഗ്രെയ് നിറങ്ങള്‍ ചേര്‍ത്ത് എന്‍ടോര്‍ഖിനെ കമ്പനി പരിഷ്‌കരിച്ചു.

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ഖ്. യുഎസ്ബി മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റോറേജ് സ്പെയ്സിലെ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് സ്‌കൂട്ടറിലെ പ്രധാന സവിശേഷതകള്‍.

CVTi-REVV എയര്‍കൂളിംഗ് 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖിന്റെ ഹൃദയം. 9.2 bhp കരുത്തും 10.5 Nm torque ഉം പരമാവധി കുറിക്കുന്നതാണ് ഈ എഞ്ചിന്‍. 125 സിസി ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ഖ്.

Top