ടിവിഎസിന്റെ പുതുതലമുറ കമ്മ്യൂട്ടര്‍ ബൈക്ക് 110 സിസി റേഡിയോണ്‍ വിപണിയില്‍ ; വില 48,400

ടി വി എസിന്റെ പുതുതലമുറ കമ്മ്യൂട്ടര്‍ ബൈക്ക് 110 സിസി റേഡിയോണ്‍ വിപണിയില്‍ എത്തി. 48,400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഡിസൈനോടു കൂടിയാണ് റേഡിയോണിനെ ടി വി എസ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാനമായും യുവതലമുറയെ ലക്ഷ്യമിടുന്ന മോഡലാണ് 110 സിസി റേഡിയോണ്‍. ടിവിഎസ് സ്റ്റാര്‍സിറ്റി പ്ലസില്‍ നിന്നുള്ള ഘടകങ്ങളാണ് പുതിയ റേഡിയോണില്‍ ഏറിയപങ്കും. എഞ്ചിനും സ്റ്റാര്‍സിറ്റി പ്ലസിന്റേതുതന്നെ.

tvs-radeon-unveiled-price-engine-main

റേഡിയോണിലുള്ള സിങ്ക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഇതാദ്യമായാണെന്നു ടിവിഎസ് പറയുന്നു. റേഡിയോണില്‍ ഒരുങ്ങുന്ന 109.7 സിസി ഒറ്റ സിലിണ്ടര്‍ മൂന്നു വാല്‍വ് എയര്‍ കൂള്‍ഡ് എഞ്ചിന്‍ 8.3 bhp കരുത്തും (7,000 rpm) 8.7 Nm torque ഉം (5,000 rpm) പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്.

91

ശ്രേണിയില്‍ ഏറ്റവും വലിയ സീറ്റാണ് റേഡിയോണ്‍ അവകാശപ്പെടുന്നത്. വൈറ്റ്, ബീജ്, പര്‍പ്പിള്‍, ബ്ലാക് എന്നീ നിറങ്ങളില്‍ റേഡിയോണ്‍ ലഭ്യമാകും. അടുത്തമാസം മുതല്‍ റേഡിയോണ്‍ ബൈക്കുകള്‍ ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ വില്‍പനയ്‌ക്കെത്തും. ഈ വര്‍ഷം രണ്ടുലക്ഷം റേഡിയോണ്‍ ബൈക്കുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top