നേപ്പാളിലും എന്‍ടോര്‍ഖ് 125-ന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടിവിഎസ്

ന്ത്യന്‍ നിരത്തുകളില്‍ മാത്രമല്ല വിദേശ വിപണികളിലും കരുത്ത് തെളിയിച്ച് മുന്നേറുകയാണ് ടിവിഎസ് എന്‍ടോര്‍ഖ്. ഇപ്പോള്‍ നേപ്പാളിലും എന്‍ടോര്‍ഖ് 125-ന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 125 സിസി വിഭാഗത്തിലെ ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് എന്‍ടോര്‍ഖ്. അടുത്തിടെ വാഹനം ആഗോളതലത്തില്‍ ഒരുലക്ഷം വില്‍പന പൂര്‍ത്തിയാക്കിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന സവിശേഷതയോടെ 2018-ലാണ് എന്‍ടോര്‍ക്കിനെ കമ്പനി അവരിപ്പിക്കുന്നത്. അതെ വര്‍ഷം എന്‍ടോര്‍ക്ക് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചിരുന്നു. സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍-ഈസ്റ്റ് എന്നിവിടങ്ങളിലായി 19 രാജ്യങ്ങളിലേക്ക് നിലവില്‍ ഈ സ്‌കൂട്ടര്‍ കയറ്റുമതി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്തും സ്വദേശത്തും യുവാക്കളാണ് എന്‍ടോര്‍ക്കിന്റെ പ്രധാന ഉപഭോക്താക്കളെന്നും ടിവിഎസ് മോട്ടോര്‍സ് പറയുന്നു. സ്മാര്‍ട്ട് സ്‌കൂട്ടര്‍ എന്ന എന്ന പേരോടെയാണ് എന്‍ടോര്‍ക്ക് എത്തിയത്. ടിവിഎസ് സമാര്‍ട്ട് എക്സോണെറ്റ് സിസ്റ്റം, ടിവിഎസ് കണക്ട് മൊബൈല്‍ ആപ്പുമായി സ്‌കൂട്ടറിനെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ബ്ലുടൂത്ത് കണക്ടവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, സ്പീഡ് റെക്കോഡര്‍, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.

ആറ് നിറങ്ങളില്‍ എന്‍ടോര്‍ക്ക് വിപണിയില്‍ എത്തിയിട്ടുണ്ട്. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് എത്തുന്നത്. 124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മൂന്ന് മോഡലിലും കരുത്തേകുന്നത്. ഇത് 9.1 ബി.എച്ച്.പി. പവറും 10.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് സിവിടി ഗിയര്‍ബോക്സാണ്.

അടുത്തിടെ എന്‍ടോര്‍ക്ക് 125 റേസ് എക്സ്പി ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് അവതരിപ്പിച്ചിരുന്നു. റേസ് എക്സ്പി വേര്‍ഷന് മറ്റ് വേരിയന്റുകളേക്കാള്‍ ഭാരം കുറഞ്ഞതാണെന്ന് കമ്പനി പറയുന്നു. റേസ് എക്സ്പി മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി എന്‍ജിന്‍ പരിഷ്‌കാരങ്ങളോടെയാണ് എത്തുന്നത്. 7,000 ആര്‍പിഎമ്മില്‍ 10.2 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.8 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പരമാവധി ഉല്‍പ്പാദിപ്പിക്കും. മറ്റ് വേരിയന്റുകളേക്കാള്‍ 0.8 എച്ച്പി കരുത്തും 0.3 എന്‍എം ടോര്‍ക്കും വര്‍ധിച്ചു. 83,275 രൂപയാണ് ഈ വകഭേദത്തിന്റെ വില.

 

Top