പാറി പറക്കാന്‍ ഇനി ടിവിഎസ് ജൂപ്പിറ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ്

പാറി പറക്കാന്‍ ഇനി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ജൂപ്പിറ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ്. ബിഎസ് 6 എഞ്ചിനോടെയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയിലെത്തുക. 67,911 രൂപയാണ് പുതിയ ജൂപ്പിറ്ററിന്റെ ദില്ലി എക്സ് ഷോറൂം വില.

സ്‌കൂട്ടറില്‍ ഇടി-എഫ്ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ടെന്നും ഇതോടെ ബിഎസ് 6 പാലിക്കുന്ന 110 സിസി സ്‌കൂട്ടര്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

നിലവിലെ 110 സിസി എന്‍ജിന്‍ തന്നെയാണ് ജൂപ്പിറ്ററിന്റെ ഹൃദയം. ടിവിഎസ് പാറ്റന്റ് നേടിയ ‘ഇക്കണോമീറ്റര്‍’ സ്‌കൂട്ടറിന്റെ സവിശേഷത കൂടിയാണ്.

സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കുകയും മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുകയും ചെയ്യുന്നതായിരിക്കും. യുഎസ്ബി ചാര്‍ജര്‍, മൊബൈൽ ഫോണ്‍ സൂക്ഷിക്കുന്നതിന് മുന്നില്‍ പ്രത്യേക ഇടവും പുതിയ പതിപ്പിലുണ്ട്.

Top