ടിവിഎസ് ആദ്യ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

രുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് ആദ്യ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇ-സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോഡലെന്നാണ് സൂചന.

വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് കാണുന്ന രൂപമല്ല ക്രിയോണിന്. വെള്ളയും ചുവപ്പുമെല്ലാം കലര്‍ന്ന ഡിസൈനാണ് ക്രിയോണിന്റേത്. ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിന് കൂടുതല്‍ ഭംഗി നല്‍കുന്നു.

ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിനെ ആകര്‍ഷകമാക്കുന്നു. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം. ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നിങ്ങനെയാണ് ക്രയോണിന്റെ സാങ്കേതിക വിദ്യകള്‍.

സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയോടെയാണ് വാഹനം നിരത്തിലിറങ്ങുന്നത്. നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ മതി. ഒരു മണിക്കൂര്‍ കൊണ്ടു ക്രിയോണിലെ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

12 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയോണ്‍ ബാറ്ററികളിലാണ് ഇതിന്റെ ഹൃദയം. ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും.

Top