അ​ള്‍​ട്രാ വ​യ​ല​റ്റ് കമ്പനിയുടെ 14.78 ശ​ത​മാ​നം ഓ​ഹ​രി വാങ്ങി ടി​വി​എ​സ് ഇ​ല​ക്​ട്രി​ക് വാ​ഹ​ന രം​ഗ​ത്ത്

ബെംഗളൂരു : ഇ​ല​ക്​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക് പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാവരും ചുവടുമാറ്റുകയാണ് ഇപ്പോൾ.

ടി​വി​എ​സും ഇ​ല​ക്​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക് ചുവടുമാറ്റിയിരുന്നു.

ബെംഗളൂരു​വി​ലെ ഇ​ല​ക്​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന – ഊ​ര്‍​ജ സ്റ്റാ​ര്‍​ട്ട​പ്പാ​യ അ​ള്‍​ട്രാ​വ​യ​ല​റ്റ് ഓ​ട്ടോ​മോ​ട്ടീ​വ് ലി​മി​റ്റ​ഡി​ന്‍റെ 14.78 ശ​ത​മാ​നം ഓ​ഹ​രി വാങ്ങി കൊണ്ടാണ് ടി​വി​എ​സ് ഇ​ല​ക്​ട്രി​ക് രംഗത്തേയ്ക്ക് എത്തിയത്.

അ​ള്‍​ട്രാ​വ​യ​ല​റ്റ് ഓ​ട്ടോ​മോ​ട്ടീ​വ് ലി​മി​റ്റ​ഡുമായി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് നടത്തിയതെന്ന് ടി​വി​എ​സ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് വ്യക്തമാക്കി.

ബം​ഗ​ളൂ​രു ബി​എം​എ​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ നീ​ര​ജ് രാ​ജ്മോ​ഹ​നും നാ​രാ​യ​ണ്‍ സു​ബ്ര​ഹ്മ​ണ്യ​വും ചേ​ര്‍​ന്ന് 2015 ഡി​സം​ബ​റി​ലാ​ണ് അ​ള്‍​ട്രാ വ​യ​ല​റ്റ് എ​ന്ന സ്റ്റാ​ര്‍​ട്ട​പ് കമ്പനി ആരംഭിച്ചത്.

2016-17 സാമ്പ​ത്തി​ക​വ​ര്‍​ഷം 3.21 ല​ക്ഷം രൂ​പ​യാ​ണ് അ​ള്‍​ട്രാ​വ​യ​ല​റ്റി​ന്‍റെ വ​രു​മാ​നം. നിലവിൽ മൂ​ന്നു മോ​ഡ​ലു​ക​ള്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മ്മിച്ചെ​ങ്കി​ലും നിരത്തിൽ അവതരിപ്പിച്ചിട്ടില്ല.

Top