ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കാനൊരുങ്ങി ടിവിഎസ്

രുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാണം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു.

ക്രിയോണ്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്. അതേസമയം കമ്പനി ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

റീജനറേറ്റീവ് ബ്രേക്കിങ്, ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നീ ഫീച്ചറുകളും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ അടങ്ങുന്നതായിരിക്കും.

സ്‌കൂട്ടറിന് ഒറ്റചാര്‍ജ്ജില്‍ 75-80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഒരു മണിക്കൂര്‍ കൊണ്ടു ഏകദേശം 80 ശതമാനത്തോളം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Top