tvs – company – e-commerce

സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ വില്‍ക്കാന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനിയും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീലും ധാരണയിലെത്തി.

തുടക്കത്തില്‍ ടി വി എസ് ശ്രേണിയിലെ ഒന്‍പതു മോഡലുകളാണു സ്‌നാപ്ഡീല്‍ വഴി വില്‍പ്പനയ്‌ക്കെത്തുക. വാഹനവില്‍പ്പനയ്ക്കായി സ്‌നാപ്ഡീല്‍ തുറന്ന ‘സ്‌നാപ്ഡീല്‍ മോട്ടോഴ്‌സ്’ സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് മോഡല്‍, നിറം, ഡീലര്‍ഷിപ് തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്.ഇരുചക്രവാഹന വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ ചാനല്‍ പ്രയോജനപ്പെടുത്താനും അവസരം വിപുലീകരിക്കാനും സ്‌നാപ്ഡീലിനെ പങ്കാളിയാക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നു ടി വി എസ് മോട്ടോര്‍ കമ്പനി വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്‍ഡ് സര്‍വീസ്) ജെ എസ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. സ്‌നാപ്ഡീലിന്റെ മികച്ച ടെക്‌നോളജി പ്ലാറ്റഫോമും വിപുലമായ കവറേജും ചേരുന്നതോടെ പുതിയ പങ്കാളിത്തം ഏറെ ഫലപ്രദമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Top