1,00,000 യൂണിറ്റിലധികം ഉയർന്നതായി പ്രഖ്യാപിച്ച് ടിവിഎസ്

ഇരുചക്ര വാഹന കയറ്റുമതി 1,00,000 യൂണിറ്റിലധികം ഉയർന്നതായി പ്രഖ്യാപിച്ച് ടിവിഎസ്. ലോകമെമ്പാടുമുള്ള പ്രധാന വിപണികളിൽ മോട്ടോർസൈക്കിൾ വിൽപ്പനയിലെ വർധന ഈ നേട്ടത്തിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് കമ്പവി വ്യക്തമാക്കുന്നത്.
2021 ഫെബ്രുവരിയിൽ കമ്പനിയുടെ ഇരുചക്ര വാഹന കയറ്റുമതി 89,436 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ കമ്പനിയുടെ ഇരുചക്ര വാഹന കയറ്റുമതിയെക്കാൾ 35 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, മധ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 60 രാജ്യങ്ങളിൽ ടിവിഎസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇരുചക്ര വാഹന കയറ്റുമതിക്കാരാണ് ഹൊസൂർ ആസ്ഥാനമായുള്ള കമ്പനി എന്നതും ശ്രദ്ധേയമാണ്. കൂടാതെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കൂടുതൽ വിപണികളിൽ പ്രവേശിക്കാനും ടിവിഎസ് പദ്ധതിയിടുന്നുണ്ട്.

പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിൽ അപ്പാച്ചെ ശ്രേണി മോട്ടോർസൈക്കിളുകൾ, ടിവിഎസ് HLX സീരീസ്, ടിവിഎസ് സ്ട്രൈക്കർ സീരീസ് എന്നിവ ഉൾപ്പെടുന്നു. 2020 ഏപ്രിലിൽ ടിവിഎസ് മോട്ടോർ കമ്പനി ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിൾ ബ്രാൻഡിനെയും സ്വന്തമാക്കിയിരുന്നു. നോർട്ടൺ നിലവിൽ സോളിഹുലിലെ പുതിയ ഫാക്ടറിയുടെയും കോർപ്പറേറ്റ് ആസ്ഥാനത്തിന്റെയും നിർമാണം പൂർത്തിയാക്കുകയാണ്. ഈ വർഷം രണ്ടാം പാദത്തിന്റെ പകുതിയോടെ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നോർട്ടൺ ആസ്ഥാനം ബ്രാൻഡിന്റെ 123 വർഷത്തെ ഏറ്റവും നൂതന ഉത്പാദന കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്നു

 

Top