ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 83,233 രൂപയാണ് പുതിയ അപാച്ചെ RTR 180 റേസ് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

പേള്‍ വൈറ്റ് നിറമാണ് പുതിയ അപാച്ചെ റേസ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ബൈക്കിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 177.4 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഒരുങ്ങുന്നത്. എഞ്ചിന് പരമാവധി 16.3 bhp കരുത്തും 15.5 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. നിശ്ചലാവസ്ഥയില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 4.96 സെക്കന്‍ഡുകള്‍ മതി.

Top