ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പുമായി ടിവിഎസിന്റെ ‘അപാച്ചെ’ ഇന്ത്യന്‍ വിപണിയില്‍

ടിവിഎസിന്റെ പുതിയ മോഡല്‍ അപാച്ചെ 200 FI4v ഇന്ത്യയില്‍ പുറത്തിറങ്ങി.അപാച്ചെ 200 ന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പാണ് പുതിയ 200 FI4v.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് അപാച്ചെ 200 FI4vയെ ടിവിഎസ് ലഭ്യമാവുക.3.9 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ അപാച്ചെ 200 FI4vനു സാധിക്കും.

മണിക്കൂറില്‍ 129 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ പരമാവധി വേഗത.1.07 ലക്ഷം രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില.

8,500rpmല്‍ 20.71bhp കരുത്തും 7,000rpmല്‍ 18.1 Nm torque ഉത്പാദിപ്പിക്കുന്ന 197.75 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് അപാച്ചെ 200 FI4vയില്‍ ഒരുങ്ങുന്നത്.

5 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിന്‍.270 mm ഡിസ്‌ക് ഫ്രണ്ട് ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍, 240 mm ഡിസ്‌കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ്.

പുതിയ സങ്കേതികതയുടെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഹാന്‍ഡ്‌ലിംഗും ത്രോട്ടില്‍ റെസ്‌പോണ്‍സും അപാച്ചെ 200 FI4v കാഴ്ചവെക്കുമെന്നാണ് കമ്പനി പറയുന്നത്.

ട്വിന്‍സ്‌പ്രെട്വിന്‍പോര്‍ട്ട് ഇഎഫ്‌ഐ ടെക്‌നോളജിയിലാണ് പുതിയ അപാച്ചെ 200 FI4v അണിനിരക്കുന്നത്.

Top