tvm collector biju prabakar-action-gokulam school attigal

തിരുവനന്തപുരം: കടുത്ത വേനല്‍ചൂടായതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം ലംഘിച്ച സ്‌കൂളിനെതിരെ നടപടി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗോകുലം ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെയാണ് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്.

വേക്കേഷന്‍ ക്ലാസ് നടത്തിയ ഗോകുലം സ്‌കൂളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. സ്‌കൂള്‍ ബസുകള്‍ പിടിച്ചെടുക്കാനും കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. സ്‌കൂളിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്.

രണ്ട് ദിവസം കൂടി കേരളത്തില്‍ ചൂട് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെയ് 20 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

Top