ചെമ്പരത്തി സീരിയല്‍ താരം അമലാ ഗിരീശന്‍ വിവാഹിതയായി

സീ കേരളയിലെ ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി അമലാ ഗിരീശന്‍ വിവാഹിതയായി. തമിഴ്‌നാട് സ്വദേശി ഫ്രീലാന്‍സ് ക്യാമറാമാനും സീരിയല്‍ നടനുമായ പ്രഭു ആണ് വരന്‍. ലോക്ഡൗണില്‍ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്. അച്ഛന്‍ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പര്‍ശമാണ് അമലയുടെ ആദ്യ സീരിയല്‍ .

ബി. ടെക് കഴിഞ്ഞ അമല അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്‌നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമിലൂടെയാണ് അമല അഭിനയ രംഗത്തേക്ക് എത്തുന്നത്. 2017ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Top