വമ്പന്‍ ഓഫറുമായി സാംസങ്; എല്‍ഇഡി ടിവികള്‍ക്ക് 20 ശതമാനം വില കുറച്ച് കമ്പനി

SAM

മുംബൈ: സാംസങ് എല്‍ഇഡി ടിവികളുടെ വില കുറച്ചു. വലിയ സ്‌ക്രീനുള്ള എന്‍ട്രി ലെവല്‍ ടെലിവിഷനുകളുടെ വിലയില്‍ 20 ശതമാനം കുറവാണ് സാംസങ് വരുത്തിയത്. 22,000 കോടി രൂപ മൂല്യമുള്ള രാജ്യത്തെ ടെലിവിഷന്‍ വിപണിയില്‍ കൂടി ചൈനീസ് ബ്രാന്‍ഡുകള്‍ ആധിപത്യം ഉറപ്പിക്കാനിറങ്ങിയതോടെയാണ് സാംസങ് ഇത്തരത്തില്‍ ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്.

വിപണിയിലിറക്കുന്ന പുതിയ മോഡലുകളും വിലക്കുറവോടെയാകും എത്തുന്നത്. സാംസങ്, സോണി, എല്‍ജി എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ടെലിവിഷന്‍ വിപണിയില്‍ കുത്തകയുള്ളത്. ഷവോമി, ടിസിഎല്‍, തോംസണ്‍, ഷാര്‍പ്പ്, ബിപിഎല്‍, സ്‌കൈവര്‍ത്ത് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നാണ് ഇവര്‍ കടുത്ത മത്സരം നേരിടുന്നത്.

ഒരു ലക്ഷം രൂപ വില വരുന്ന സാംസങിന്റെ 55 ഇഞ്ച് ടെലിവിഷന് 70,000 രൂപയായാണ് കുറച്ചത്. 43 ഇഞ്ച് വലിപ്പമുള്ള ടിവിയുടെ വില 39,900 രൂപയില്‍നിന്ന് 33,500 രൂപയായും കുറച്ചു.Related posts

Back to top