കണ്ണൂരിൽ ടിവി പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

കണ്ണൂർ : കണ്ണൂരിലെ രാമന്തളിയിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വെള്ളിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്റെ വീടിനാണ് തീ പിടിച്ചത്.

നാരായണന്റെ മക്കൾ ടി വി കണ്ട് കൊണ്ടിരിക്കുമ്പോൾ ടിവിയിൽ നിന്നും പുക ഉയരുന്നത് കണ്ടു. ഇത് കണ്ട് പേടിച്ച കുട്ടികൾ വീടിന് പുറത്തേക്ക് ഓടി. ഈ സമയത്ത് ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.

Top