ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്

deadbody

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഢില്‍ ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ബോബിനായക് എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ ടിവിയില്‍ പരിപാടി കാണുന്നതിനിടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെയും, കുഞ്ഞിനേയും റൂര്‍ക്കല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടിവിയുടെ ചില്ലുകള്‍ ശരീരത്തില്‍ തുളച്ച് കയറിയാണ് ഭര്‍ത്താവിനും കുഞ്ഞിനും പരിക്കേറ്റത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Top