പ്രതിഫലം ലഭിച്ചില്ല; നടന്‍ മന്‍മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു

മുംബൈ: ആദത് സേ മജ്ബൂര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ നടന്‍ മന്‍മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു. 52 വയസ്സായിരുന്നു. നവി മുംബൈയിലെ വീട്ടില്‍ ഇന്നലെ രാത്രി 9.30 ആയിരുന്നു മന്‍മീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്‍മീത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്രതിഫലം ലഭിക്കാത്തതിനാല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനിടെയാണ് കൊറണ ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു.

രവീന്ദ്ര കൗര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയാണ് മന്‍മീത് കിടപ്പു മുറിയേക്ക് പോയത്. അനക്കമൊന്നും ഇല്ലാതായപ്പോള്‍ മുറിയേക്ക് ചെന്ന അവര്‍ കണ്ടത് മന്‍പ്രീത് മരിച്ചുകിടക്കുന്നതാണ്. ഉടനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

Top