സീരിയല്‍ താരത്തെ പീഡിപ്പിച്ച കേസില്‍ നടന്‍ അഭിനവ് കോഹ്ലി അറസ്റ്റില്‍

മുംബൈ:സീരിയല്‍ താരത്തെ പീഡിപ്പിച്ച കേസില്‍ ടെലിവിഷന്‍ താരം അഭിനവ് കോഹ്ലി അറസ്റ്റില്‍. മസംത നഗര്‍ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 354-എ, 323, 504,506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടി അഭിനവിനെതിരെ പരാതി നല്‍കിയത്. അഭിനവ് തന്നോട് മോശമായി സംസാരിക്കാറുണ്ടെന്നും മോഡലുകളുടെ മോശം ചിത്രങ്ങള്‍ കാണിക്കാറുണ്ടെന്നും നടി പരാതിയില്‍ പറയുന്നു.

2017ഒക്ടോബര്‍ മുതല്‍ അഭിനവ് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് തന്നെയെയും അമ്മയെയും ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ പറയുന്നു.

Top