ചെക്ക് കേസില്‍ നിന്ന് മോചിതനായ തുഷാര്‍ വെളളാപ്പളളി ഇന്ന് കേരളത്തിലേക്ക്

കൊച്ചി : യുഎഇ അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തില്‍ തിരിച്ചെത്തും.

രാവിലെ ഒമ്പത് മണിക്ക് നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തുന്ന തുഷാറിന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ആലുവയില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തില്‍ പങ്കെടുക്കുന്ന ശേഷം തുഷാര്‍ മാധ്യമങ്ങളെ കാണും.

തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാന്‍ കോടതി തള്ളിയത്. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Top