തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് വയനാട്ടില്‍ ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും

thushar vellapally

ആലപ്പുഴ: ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് വയനാട്ടിലെത്തും. ഇന്ന് തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സജീവമാകുമെന്നും നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണ് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നത് വലിയ വെല്ലുവിളിയായി കരുതുന്നില്ലെന്നും, മണ്ഡലത്തിലെ വികസനമില്ലായാമ പ്രധാന ചര്‍ച്ചാ വിഷയമാക്കുമെന്നും തുഷാര്‍ പറഞ്ഞിരുന്നു.

വയനാട്ടില്‍ ആദ്യം പ്രഖ്യാപിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് രാഹുല്‍ ഗാന്ധിയുമായി പോരാടാനാകില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകുമെന്നും വയനാട്ടില്‍ ശക്തമായ സാന്നിധ്യമുള്ള സംഘടനയാണ് ബിഡിജെഎസ് എന്നും തുഷാര്‍ കഴിഞ്ഞ ദിവസം
അറിയിച്ചിരുന്നു.

Top