സോളിസിറ്റര്‍ ജനറലായി തുഷാര്‍ മേത്തയുടെ കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറലായി തുഷാര്‍ മേത്ത തുടരും. കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. ജൂലൈ ഒന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. അറ്റോര്‍ണി ജനറലായി കെ.കെ.വേണു ഗോപാലിനെ ഒരു വര്‍ഷം കൂടി പുനര്‍ നിയമനം നടത്തി രാഷ്ട്രപതി ഉത്തരവിട്ടു. അഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെയും കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി നില്‍കിയിട്ടുണ്ട്.

Top