turkey will continue in natto as central powers against terrorrist attacks-says america

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരായ നീക്കങ്ങളില്‍ നാറ്റോയുടെ സഖ്യകക്ഷിയായി തുര്‍ക്കി തുടരുമെന്ന് അമേരിക്ക. ഇതു സംബന്ധിച്ച് അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക്ക് റ്റോണര്‍ ആണ് വ്യക്തമാക്കിയത്.

ഐഎസ് അടക്കമുള്ള ഭീകരശക്തികളെ തുരത്തുന്നതില്‍ തുര്‍ക്കിക്ക് നിര്‍ണായക പങ്കു വഹിക്കാനുണ്ട്. അതിനാല്‍ തുര്‍ക്കി സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

മാത്രമല്ല തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും റ്റോണര്‍ പറഞ്ഞു.

വടക്കന്‍ സിറിയയിലെ കുര്‍ദുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം തുര്‍ക്കി വ്യോമാക്രമണം നടത്തിയിരുന്നു. മുന്നറിയിപ്പുകളില്ലാതെയും മറ്റ് സഖ്യകക്ഷികളെ അറിയിക്കാതെയുമായിരുന്നു ഇത്.

തുര്‍ക്കിയുടെ ഈ നടപടിക്കെതിരെ ചിലകോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് റ്റോണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Top