സിറിയയിലെ സൈനിക നീക്കത്തില്‍ നിന്ന് തുര്‍ക്കി പിന്‍മാറിയേക്കും,സമാധാനത്തിന് ധാരണ

ഇസ്താംബുള്‍: വടക്കന്‍ സിറിയയില്‍ യുദ്ധരഹിത മേഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം തുടങ്ങാന്‍ തുര്‍ക്കി-അമേരിക്ക ധാരണയായി.കുര്‍ദ് സ്വാധീന മേഖലയായ വടക്കന്‍ സിറിയയില്‍ സൈനിക നീക്കത്തിന് തുര്‍ക്കി തയ്യാറെടുക്കുന്നതിനിടെയാണ് സമാധാനം പുന:സ്ഥാപിക്കാന്‍ ധാരണയായത്.

വടക്കന്‍ സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നിന്നിരുന്ന സംഘര്‍ഷത്തിനാണ് ഇതോടെ താത്ക്കാലികമായി വിരാമമായത്‌. സിറിയയില്‍ തയ്യാറാക്കുന്ന യുദ്ധരഹിത മേഖല തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള സുരക്ഷാ ഇടനാഴിയായും ഉപയോഗപ്പെടുത്താനും നീക്കമുണ്ട്. തുര്‍ക്കി അതിര്‍ത്തി കൈയ്യടക്കുന്നതില്‍ നിന്ന് കുര്‍ദ് സായുധ സംഘടന വൈപിജിയെ തടയുന്നതിനും സുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ.

അതേസമയം,സുരക്ഷാമേഖലയെന്ന തുര്‍ക്കിയുടെ ആവശ്യത്തോട് അമേരിക്ക അനുകൂല നിലപാടെടുത്തതോടെ മേഖലയിലെ സൈനിക നീക്കത്തില്‍ നിന്ന് തുര്‍ക്കി പിന്‍മാറിയേക്കും

Top