കോവിഡ് പ്രതിരോധം; തുര്‍ക്കിയിലെ 15 പട്ടണങ്ങളില്‍ കര്‍ഫ്യൂ

അങ്കാറ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തുര്‍ക്കിയിലെ 15 പട്ടണങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.ആഴ്ചയുടെ അവസാനത്തില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുര്‍ക്കി ആഭ്യന്തര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

അങ്കാറ, ഇസ്താംബൂള്‍, ഇസ്മിര്‍, ബലികേസിര്‍, ബര്‍സ, എസ്‌കിസെഹിര്‍, ഗാസിയന്‍ടെപ്, കൈസേരി, കൊകെയ് ലി, കൊനിയ, മനിസ, സക്കരിയ, സാംസന്‍, വാന്‍, സോന്‍കുദാക് എന്നീ പട്ടണങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ചന്തകള്‍, പലവ്യജ്ഞന കടകള്‍, കശാപ്പുശാലകള്‍ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ 167,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുകയും 4,630 പേര്‍ മരണമടയുകയും ചെയ്തിരുന്നു. ചികിത്സയില്‍ കഴിയുന്ന 602 പേരുടെ നില ഗുരുതരമാണ്. 131,778 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

Top