Turkey shot down jet to protect oil: Vladimir Putin

പാരീസ്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ എണ്ണക്കള്ളടത്തു സംരക്ഷിക്കാനാണ് റഷ്യന്‍ യുദ്ധവിമാനത്തെ തുര്‍ക്കി വെടിവച്ചിട്ടതെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

തുര്‍ക്കിയിലേക്കുള്ള എണ്ണ വിതരണ ലൈനുകള്‍ സംരക്ഷിക്കമെന്ന ഉദേശ്യത്തിലാണ് വിമാനത്തെ വെടിവച്ചിട്ടതെന്നു നിഗമനത്തിലേക്കാണ് എത്താന്‍ സാധിക്കുകയെന്നു പാരീസില്‍ യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഉദ്പാദിപ്പിക്കുന്ന എണ്ണ തുര്‍ക്കിലേക്കുള്ള വ്യവസായിക ആവശ്യങ്ങള്‍ക്കായി കയറ്റിയയ്ക്കുന്നെന്ന കാര്യം സ്ഥിരീകരിക്കുന്ന വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്കെതിരെ പോരാടുന്ന മഹത്തായ മുന്നണിയെന്ന ആശയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ചിലര്‍ രാഷ്ട്രീയ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ തീവ്രവാദ സംഘങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ റഷ്യന്‍ പ്രസിഡന്റിന്റെ വാദങ്ങളെ തള്ളി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ രംഗത്തെത്തി. ഭീകര സംഘങ്ങളുമായി ഇത്തരത്തിലുള്ള ഇടപാട് നടത്താന്‍ തങ്ങള്‍ ആത്മാര്‍ഥതയില്ലാത്തവരല്ല. ഐഎസ് ഭീകരരില്‍നിന്നു തുര്‍ക്കി എണ്ണ വാങ്ങുന്നുവെന്നു റഷ്യ തെളിയിച്ചാല്‍ രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Top