Turkey Shoots Down Russian War Jet

ഇസ്താംബുള്‍: റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവെച്ചിട്ടു. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് യുദ്ധവിമാനം വെടിവെച്ചിട്ടത്. പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു.

അഞ്ച് മിനുട്ടിനുള്ളില്‍ പത്തോളം തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിയുതിര്‍ത്തതെന്ന് തുര്‍ക്കി അറിയിച്ചു. രണ്ട് തുര്‍ക്കി വിമാനങ്ങളാണ് ഈ സമയം അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്. തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സിറിയയിലെ പര്‍വതപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്.

യുദ്ധവിമാനം തകര്‍ന്ന സംഭവം റഷ്യ സ്ഥിതീകരിച്ചു. എന്നാല്‍ വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണം റഷ്യന്‍ പ്രതിരോധമന്ത്രാലയം നിഷേധിച്ചു.

Top