Turkey Reports Death of at Least 12 Migrants Prensa Latina

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കുടിയേറ്റകാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി പന്ത്രണ്ട് പേര്‍ മരിച്ചു. തുര്‍ക്കിയില്‍ നിന്നും യൂറോപ്പിയന്‍ യൂണിയന്‍ അംഗമായ ഗ്രീസിലേക്ക് ഈഗന്‍കടലിലൂടെയുള്ള യാത്രക്കിടയിലാണ് ബോട്ട് മുങ്ങിയതെന്ന് തുര്‍ക്കി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്പതോളം പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. തുര്‍ക്കിയിലെ ഫോക്കാ റിസോട്ടില്‍ നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്കായിരുന്നു കുടിയേറ്റക്കാര്‍ പോയത്.

ഇരുപത്തിയെട്ടു പേര്‍ രക്ഷപ്പെട്ടു, ഇനിയും ആളുകളെ കണ്ടുകിട്ടാനുണ്ട്. സിറിയയിലെ സിവില്‍ യുദ്ധം നടക്കുന്നതിനാല്‍ 2.2 ദശലക്ഷത്തോളം തുര്‍ക്കിയില്‍ കുടിയേറിയിട്ടുണ്ട്.

Top