സിറിയയിൽ തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിൽ 900 ഭീകരരെ ഇല്ലാതാക്കി ; തുർക്കി

Turkey

അങ്കാര : സിറിയയിൽ തീവ്രവാദികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ 900 ഭീകരരെ ഇല്ലാതാക്കിയെന്ന് തുർക്കി. തുർക്കി ജനറൽ സ്റ്റാഫാണ് ഇതു സംബന്ധിച്ച വിവരം നൽകിയത്. സിറിയയിലെ അഫ്രീനിൽ നിന്ന് തീവ്രവാദികളെ ഒഴിവാക്കാൻ തുർക്കി ആരംഭിച്ച ഓപ്പറേഷനാണ് ഒലിവ് ബ്രാഞ്ച്.

വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 15 ഭീകര സംഘങ്ങളെ തകർക്കുകയും 74 ഭീകരരെ കൊല്ലുകയും ചെയ്തുവെന്നും ജനറൽ സ്റ്റാഫ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തുർക്കിയിലെ അതിർത്തിയിൽ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാൻ തുർക്കി സൈന്യം തീവ്രവാദികൾക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

Top