Turkey helicopter crash leaves seven dead after aircraft carrying top businessmen including four Russians hits Istanbul TV tower just after take-off

ഈസ്റ്റാംബുള്‍: തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ ഹെലികോപ്റ്റര്‍ ടെലിവിഷന്‍ ടവറില്‍ ഇടിച്ചു തകര്‍ന്ന് നാലു റഷ്യന്‍ പൗരന്മാരടക്കം ഏഴു പേര്‍ മരിച്ചു.

അറ്റതുര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ബയുസെക്‌മെസ് ജില്ലയിലെ ഹൈവേയില്‍ തകര്‍ന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും ഒരു തുര്‍ക്കിഷ് ഉദ്യോഗസ്ഥനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മൂടല്‍മഞ്ഞു കാരണം പൈലറ്റിന്റെ കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നു കരുതുന്നു. എക്‌സസിബാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമസ്ഥയിലുള്ളതാണ് ഹെലികോപ്റ്റര്‍.

Top