തുര്‍ക്കി ഉള്ളികയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി; ഉള്ളി വില വീണ്ടും ഉയരാന്‍ സാധ്യത

ന്യൂഡല്‍ഹി: ഉള്ളി വില വീണ്ടും ഉയരാന്‍ സാധ്യത. ഏറ്റവുമധികം ഉള്ളി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന തുര്‍ക്കി ഉള്ളികയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതോടെ വില ഉയരുന്നതിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുപ്രകാരം ആണെങ്കില്‍ ഉള്ളിക്ക്10 മുതല്‍ 15 ശതമാനം വരെ വില ഉയരും.ഉള്ളി വില കുതിച്ചുയര്‍ന്നതോടെ ഉള്ളി ഇറക്കുമതിക്കായി തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വര്‍ഷം 7,070 ടണ്‍ ഉള്ളിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അമ്പത് ശതമാനവും തുര്‍ക്കിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തതെന്ന് വ്യാപാരികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

 

 

Top