Turkey court issues arrest warrant for Fethullah Gulen

അങ്കാറ: തുര്‍ക്കിയിലെ സൈനിക അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന മുസ്‌ലിം പുരോഹിതന്‍ ഫെത്തുള്ള ഗുലെനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്താംബൂള്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെത്തുള്ള ഗുലെന്‍ ആണ് അട്ടിമറിക്കു പിന്നിലെന്നു പ്രധാനമന്ത്രി യില്‍ദിരിം നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഗുലെന്‍ ഇതു നിഷേധിക്കുകയും ചെയ്തു.

അട്ടിമറി ശ്രമത്തിനു ശേഷം ഗുലെന്റെ ഹിസ്‌മെത് എന്ന പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഭരണത്തിലും കോടതിയിലും സൈന്യത്തിലുംനിന്ന് പ്രസിഡന്റ് എര്‍ദോഗന്‍ പുറത്താക്കിയിരുന്നു. ജൂലൈ 15 നാണ് തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം അട്ടിമറിശ്രമം നടത്തിയത്.

യുഎസില്‍ കഴിയുന്ന ഗുലെന് അറസ്റ്റ് വാറണ്ടേ പ്രശ്‌നമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ലും രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് ഗുലെനു നേരെ തുര്‍ക്കി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Top