കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി കണ്ടെത്തിയെന്ന് അവകാശപ്പെട്ട് തുര്‍ക്കി

കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി കണ്ടെത്തിയതായി തുര്‍ക്കിയുടെ അവകാശവാദം. 2023 ഓടെ കരിങ്കടലിലെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പങ്കുവെച്ചു.

കണ്ടെത്തിയ വാതക ശേഖരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ തുര്‍ക്കിയെ സഹായിക്കും. കണ്ടെത്തിയ വാതകത്തിന്റെ അളവ് 320 ബില്യണ്‍ ക്യുബിക് മീറ്ററാണെന്നും അത് രാജ്യത്തെ പ്രാദേശിക ഊര്‍ജ്ജ കേന്ദ്രമാക്കി മാറ്റുകയും സാമ്പത്തിക സ്രോതസായി ഉപയോഗപ്പെടുത്താന്‍ സാധിക്കഴമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

Top