പാക്കിസ്ഥാന് ആധുനിക യുദ്ധക്കപ്പല്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി തുര്‍ക്കി

ഇസ്താംബുള്‍: പാകിസ്ഥാനുവേണ്ടി ആധുനിക യുദ്ധക്കപ്പല്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി തുര്‍ക്കി. 2018ല്‍ പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് തുര്‍ക്കി കപ്പല്‍ നിര്‍മിച്ച് നല്‍കുന്നത്.സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് കപ്പല്‍ നിര്‍മാണം.

മില്‍ജെം(എംഐഎല്‍ജിഇഎം) എന്നാണ് യുദ്ധക്കപ്പലിന്റെ പേര്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗാന്‍ പ്രസ്താവന നടത്തിയത്.തുര്‍ക്കി നിര്‍മിച്ച് നല്‍കുന്ന യുദ്ധക്കപ്പലുകൊണ്ട് പാക്കിസ്ഥാന് ഗുണമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് എര്‍ദോഗാന്‍ പറഞ്ഞു.

99 മീറ്റര്‍ നീളവും 2400 ടണ്‍ ഭാരവും വഹിക്കാന്‍ ശേഷിയുമുള്ള കപ്പലാണ് നിര്‍മിക്കുന്നത്. ഇതുപോലുള്ള നാല് കപ്പലുകളാണ് നിര്‍മിക്കുന്നത്. കപ്പല്‍ നിര്‍മിച്ച് നല്‍കുന്നതു വഴി പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ പ്രസിഡന്റ് എര്‍ദോഗാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

Top