തുര്‍ക്കിയില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി അപകടം ; നാല് പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 30 പേരെ കാണാതായിട്ടുണ്ട്. തുര്‍ക്കി ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

ചൊവ്വാഴ്ച തുര്‍ക്കിയിലെ പടിഞ്ഞാറന്‍ തീരത്ത് ഇസ്മീര്‍ പ്രവിശ്യയിലാണ് ബോട്ട് അപകടം. കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Top