ടൂറിസം മേഖലയില്‍ വന്‍ നേട്ടം കൊയ്ത് ചൈന; 16 ശതമാനത്തിന്റെ വര്‍ധനവ്

ബെയ്ജിങ്:ചൈനയിലെ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ധനവ്. 117.67 ബില്ല്യണ്‍ (ഏകദേശം 12000 കോടി) യുവാനാണ് ഉയര്‍ന്നിരിക്കുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിങില്‍ 6.85 ബില്ല്യന്‍ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഹോര്‍ട്ടി കള്‍ച്ചര്‍ എക്‌സിബിഷന് മാത്രം എത്തിയത്. സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന മെയ് മാസത്തിലും ടൂറിസ്റ്റ് മേഖല വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഇനി വരാനിരിക്കുന്ന നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിന് ഏതാണ്ട് 320,000 ടൂറിസ്റ്റുകളെയാണ് ചൈന പ്രതീക്ഷിക്കുന്നത്.

ഗിരിയി തിയറ്റര്‍,ചൈനീസ് പവലിയന്‍, ഇന്റര്‍നാഷണല്‍ പവലിയന്‍, തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെ ജനങ്ങളെ ആകര്‍ഷിപ്പിക്കുന്നത്. കൂടാതെ സഞ്ചാരികള്‍ക്കായി നിരവധി നാടന്‍ കലാരൂപങ്ങളും മറ്റ് പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികളും ആശ്രയിക്കുന്നത് റെയില്‍ ഗതാഗതത്തെയാണ് .ഇത് റെയില്‍വേക്കും മികച്ച നേട്ടമാണ് ഉണ്ടാക്കുന്നത്.

Top