‘ടര്‍ബോ’ തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും, ‘ആട്-3’യും വരും; മിഥുന്‍ മാനുവല്‍ തോമസ്

സ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായപ്പോള്‍ മുല്‍ മമ്മുട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ടര്‍ബോ’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ടര്‍ബോ എന്ന പ്രതീക്ഷകൂടി നല്‍കുകയാണ് ഇപ്പോള്‍ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മിഥുന്‍ മാനുവല്‍ തോമസ്.

‘മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ജോണറിലുള്ള ചിത്രമാണ് ‘ടര്‍ബോ’. ആദ്യമായാണ് അത്തരമൊരു ജോണറില്‍ തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടര്‍ബോയില്‍ വര്‍ക്ക് ചെയ്യാനാകുന്നു എന്നതില്‍ സന്തോഷം. ഹിറ്റ് കോംബോ ആയതിനാല്‍ പ്രേക്ഷകര്‍ക്കിടയിലും ആ ഹൈപ്പുണ്ടാകും. അതിനാല്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായി ടര്‍ബോ മാറുമെന്നാണ് ഞങ്ങളെല്ലാവരും പ്രതീക്ഷിക്കുന്നത്’, മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

മലായളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരധകരുള്ള ‘ആട്’ ഫ്രാഞ്ചൈസിയെ കുറിച്ച് മിഥുന്‍ പറഞ്ഞതിങ്ങനെ, ‘അനൗണ്‍സ് ചെയ്ത സിനിമകളില്‍ ചെയ്യാന്‍ സാധ്യതയുള്ളത് ‘ആറാം പാതിര’യും ‘ആട്-3’യുമാണ്. അതില്‍ ആട്-3 ചെയ്യണമെന്ന് സമ്മര്‍ദം പലയിടങ്ങളില്‍ നിന്നെത്തുന്നുണ്ട്. എത്ര സിനിമ ചെയ്താലും എവിടെ പൊയാലും ആളുകള്‍ ചോദിക്കുന്നത് ആട്-3 എന്ന് വരുമെന്നാണ്. കുട്ടികളടക്കം വലിയ ആരാധക വൃന്ദമുള്ള ഫ്രാഞ്ചൈസിയാണ് ആ സിനിമ. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് -3 ഉടന്‍ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.’

വന്‍ താരനിരയാണ് ടര്‍ബോയില്‍ അണിനിരക്കുന്നത്. ടര്‍ബോയിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുകയാണ്. ‘ഒണ്ടു മൊട്ടേയ കഥെ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലടക്കം തരംഗമായ സംവിധായകനാണ് രാജ് ബി ഷെട്ടി. നടനായും താരം തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. തെലുങ്ക് നടന്‍ സുനിലും സിനിമയില്‍ സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്.

Top