‘ടണല്‍’ സമാധാനം മുഖത്തേറ്റ അടിയെന്ന് പാലസ്തീന്‍;സ്വാഗതം ചെയ്ത് ഇസ്രയേല്‍

മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരാനുള്ള പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് വെസ്റ്റ് ബാങ്കും, ഗാസ മുനമ്പും ബന്ധിപ്പിക്കുന്ന ടണല്‍ സംവിധാനത്തിലൂടെ പാലസ്തീനെ രാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പദ്ധതി തള്ളിക്കളഞ്ഞു.

നൂറ്റാണ്ടിലെ കരാര്‍ എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ച പദ്ധതി ‘നൂറ്റാണ്ടിന്റെ തുടക്കം’ മാത്രമെന്നാണ് അബ്ബാസ് ചൂണ്ടിക്കാണിച്ചത്. ചര്‍ച്ചകള്‍ക്ക് തുടക്കം കുറിയ്ക്കാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ദ്വിരാഷ്ട്ര പരിഹാരത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറായ ഇസ്രയേലിന്റെ നിലപാട് വലിയ ചുവടുവെപ്പാണെന്ന് ട്രംപ് അവകാശപ്പെട്ടു.

‘ഭാവിയിലെ പാലസ്തീന്‍ രാഷ്ട്രത്തിന് അതിര്‍ത്തി നിര്‍ണ്ണയിക്കാനും പ്രവര്‍ത്തിക്കും. തീവ്രവാദം തള്ളുന്നത് ഉള്‍പ്പെടെയുള്ള രാഷ്ട്രമായി തീരുമാനിക്കാനുള്ള നിബന്ധനകള്‍ എത്തിച്ചേരുമ്പോഴാകും ഇത്’, ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് പങ്കുവെച്ച ലക്ഷ്യത്തില്‍ പാലസ്തീന്‍ നിയന്ത്രണത്തിലുള്ള അതിര്‍ത്തി ഇരട്ടിയാക്കുന്നുണ്ട്. എന്നാല്‍ വെസ്റ്റ് ബാങ്കിലെ സുപ്രധാന താമസ മേഖലകളില്‍ ഇസ്രയേല്‍ പരമാധികാരമാണ് കണക്കാക്കുന്നത്.

ഇതിനെ പാലസ്തീന്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാണ് സാധ്യത. ദശകങ്ങളായുള്ള ഈ വിഷയത്തില്‍ ഒരു പരിഹാരത്തിന് വഴിതെളിക്കുന്നതാണ് ഈ നീക്കങ്ങളെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. വെസ്റ്റ് ബാങ്കിന്റെ ഭാഗമായി കണക്കാക്കുന്ന ജുദേയ, സമാരിയ എന്നിവിടങ്ങള്‍ ഇസ്രയേലിന്റെ സുപ്രധാന ഇടമായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. പ്രത്യേകിച്ച് സുരക്ഷാ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.

Top