നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു

ട്യൂണിസ് : ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. അണുബാധയുണ്ടായതിനേത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി അബ്ദ്റൗഫ് ഷെരീഫ് രാജിവച്ചത്.

സംഭവത്തില്‍ 11 കുട്ടികളാണ് ഇതുവരെ മരണമടഞ്ഞത്. വിവിധതലങ്ങളിലായി അന്വേഷണം നടന്നുവരികയാണെന്ന് ടുണീഷ്യന്‍ പ്രധാനമന്ത്രി യൂസഫ് ചാഹെദ് പറഞ്ഞു. നാല് മാസം മുന്‍പാണ് അബ്ദ്റൗഫ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്.

Top