തുനീസിയയുടെ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബെന്‍ അലി നിര്യാതനായി

തുനിസ് : ഉത്തര ആഫ്രിക്കന്‍ രാജ്യമായ തുനീസിയയുടെ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബെന്‍ അലി (83) നിര്യാതനായി. അറബ് വസന്തത്തിന്റെ ആരംഭം 2010 ല്‍ തുനീസിയയിലാരംഭിച്ച മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ബെന്‍ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയില്‍ അഭയം തേടുകയായിരുന്നു.

മുന്‍ സുരക്ഷാ മേധാവിയായ ബെന്‍ അലി 1987ലാണ് തുനീസിയയില്‍ പ്രധാനമന്ത്രിയായത്. തുടര്‍ന്ന് ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. 23 വര്‍ഷം ഏകാധിപതിയായി ഭരിച്ചു. അലിയെ തുനീസിയന്‍ കോടതി അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ജയില്‍ശിക്ഷയ്ക്കു വിധിച്ചിരുന്നു.

Top