ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ? പൊലീസ് റോബോട്ടിനെയിറക്കി ടുണീഷ്യ

ട്യൂണിസ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പൊലീസ് റോബോട്ടിനെയിറക്കി ടുണീഷ്യ. റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തിലൂടെയാണ് റോബോട്ട് പ്രവര്‍ത്തിക്കുക.

ആരെങ്കിലും നിരത്തിലിറങ്ങി നടക്കുന്നത് കണ്ടാല്‍ റോബോട്ട് അവരെ സമീപിച്ച് എന്തിനാണ് പുറത്തിറങ്ങിയത് എന്ന് ചോദിക്കും. ആ സമയത്ത് പുറത്തിറങ്ങിയത് ആരായാലും അവര്‍ ഐഡന്റിറ്റി കാര്‍ഡും മറ്റ് രേഖകളും റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലേക്ക് കാണിക്കണം. അപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

ഒന്നിലേറെ റോബോട്ടുകളെ നിര്‍മിച്ചിട്ടുണ്ടെന്നാണ് വിവരം. ഇനോവ റോബോട്ടിക്‌സ് ആണ് പി ഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ നിര്‍മാതാക്കള്‍. തെര്‍മല്‍ ഇമേജിംഗ് ക്യാമറയും ലിഡാര്‍ സംവിധാനവുമാണ് റോബോട്ടിന്റെ പ്രത്യേകത.

Top