ട്യൂഷൻ സെന്റർ അധ്യാപകൻ പോക്സോ കേസിൽ പിടിയിലായി

ആലപ്പുഴ: ഹരിപ്പാട് പോക്സോ കേസില്‍ ട്യൂഷൻ സെന്റർ അധ്യാപകൻ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട്‌ സ്വദേശി അനില്‍ ജി നായരെയാണ്‌ (46) ഹരിപ്പാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സിപിഐ ഹരിപ്പാട്‌ മണ്ഡലം കമ്മിറ്റി അംഗമാണ് പിടിയിലായ അനിൽ. പ്രതി നടത്തിയിരുന്ന ട്യൂഷൻ സെന്ററിലെ വിദ്യാര്‍ത്ഥിനിയാണ്‌ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം, കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയിലായിരുന്നു. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നായിരുന്നു പീ‍ഡനം.

Top