മാസപ്പിറവി കണ്ടു ; ചൊവ്വാഴ്ച ഹിജ്‌റ വര്‍ഷാരംഭം

കോഴിക്കോട്: ചൊവ്വാഴ്ച ഹിജ്റ വര്‍ഷാരംഭം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മുഹര്‍റം ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 20 വ്യാഴാഴ്ച ആയിരിക്കും മുഹര്‍റം പത്ത്.

Top