തമിഴ്‌നാട്ടില്‍ അമ്മ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ടിടിവി ദിനകരന്‍

ttvdinakarans

ചെന്നൈ: വി.കെ ശശികല ജയില്‍മോചിതയായതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി ടിടിവി ദിനകരന്‍. തമിഴ്‌നാട്ടില്‍ ശശികലയുടെ വരവ് തുടക്കമാകുമെന്നും അമ്മ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയായതോടെയാണ് ജയില്‍മോചനം സാധ്യമായത്.

ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി. ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണ റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയുടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം.

 

Top