ജനാധിപത്യം അപ്രത്യക്ഷമായി, ആര്‍കെ നഗറില്‍ കണ്ടത് പണാധിപത്യത്തിന്റെ വിജയമെന്ന് ഡിഎംകെ

ചെന്നൈ: ആര്‍കെ നഗറില്‍ പണത്തിന്റെ സ്വാധീനം ഡിഎംകെയെ ബാധിച്ചെന്ന് പാര്‍ട്ടി നേതാക്കള്‍. ജനാധിപത്യത്തിനു മേലെ പണാധിപത്യം വിജയം നേടുന്ന കാഴ്ച്ചയാണ് കണ്ടതെന്നും നേതാക്കള്‍ പ്രതികരിച്ചു.

എന്നാല്‍ ദിനകരന്റെ വിജയം പാര്‍ട്ടിയെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നായിരുന്നു എഐഡിഎംകെ നേതാവും മന്ത്രിയുമായ സെല്ലൂര്‍.കെ.രാജുവിന്റെ പ്രതികരണം.

പണത്തിന്റെ സ്വാധിനം ഡി.എം.കെ വോട്ടുകളെ തിന്നു തീര്‍ത്തു, ജനാധിപത്യം മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായതായും അവര്‍ പറഞ്ഞു.

‘എഐഡിഎംകെ ഒരു വന്‍വൃക്ഷമാണ്. അതിന്റെ വെട്ടിയിടാന്‍ ആര്‍ക്കുമാവില്ല. ചില ചില്ലകള്‍ ചിലര്‍ക്ക് വെട്ടിമാറ്റാനായാലും മരത്തെ കടപുഴക്കാനാവില്ല.’ സെല്ലൂര്‍ കെ രാജു അഭിപ്രായപ്പെട്ടു.

Top