ടിക്കറ്റില്ലാതെ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയുടെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്‍

എറണാകുളം: ടിടിഇയുടെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്‍. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു യാത്രക്കാരന്റെ ഈ ക്രൂരത. ഉത്തരേന്ത്യന്‍ സ്വദേശിയായ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. എറണാകുളം ഡിവിഷനിലെ ടിടിഇയും ആന്ധ്രാ സ്വദേശിയുമായ ചന്ദ്രബാബു ചിന്തിതയുടെ കൈയാണ്‌ തിരിച്ചൊടിച്ചത്.

അസമിലെ ദിബ്രുഗഢില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസ് എന്ന ട്രെയിനിലായിരുന്നു സംഭവം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. ടിക്കറ്റ് എടുക്കാതെയായിരുന്നു ഇയാള്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തിരുന്നത്.

ടിക്കറ്റെവിടെയെന്ന് ചോദിച്ച ടിടിഇയോട് തരാമെന്ന് പറയുകയും ടിക്കറ്റില്ലെന്ന് മനസ്സിലായപ്പോള്‍ എടുക്കണമെന്ന് കര്‍ശനമായി പറഞ്ഞപ്പോള്‍ അത് വാക്കുതര്‍ക്കമായി കലാശിച്ചപ്പോള്‍ ആയിരുന്നു യാത്രക്കാരന്‍ ടിടിഇയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ കോട്ടയം ആര്‍പിഎഫ് സ്റ്റേഷനിലെത്തി ടിടിഇ പരാതി നല്‍കുകയും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ആര്‍പിഎഫ് വ്യക്തമാക്കി.

Top