ottapalam shani mol usman udf candidate

തിരുവനന്തപുരം: ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ശാന്താ ജയറാമിനെ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇതുപ്രകാരം ശാന്താ ജയറാം മണ്ഡലത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയെ മാറ്റാന്‍ തീരുമാനിച്ചത്. ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ദേശീയ നേതൃത്വത്തിനും താല്‍പര്യമുണ്ട്.

Top