അ​ലാ​സ്ക​യി​ല്‍ ഭൂകമ്പം ; അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്

ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് .വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

എന്നാല്‍ ഭൂമികുലുക്കത്തില്‍ ആളപായം ഒന്നും സംഭവിച്ചില്ലെന്നാണ് ഔദ്യോഗിക വിവരം. അലസ്‌കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് അഞ്ച് മൈല്‍ അടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യു എസ് ജിയോളജി സര്‍വേ പറയുന്നത്.

അടിസ്ഥാന സൌകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂകമ്പം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top