ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

earthquake

സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

സുമാത്ര, ജാവ ദ്വീപുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൗമോപരിതലത്തില്‍ നിന്നും 59 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. പ്രധാന നഗരമായ തെലുക് ബെതുംഗില്‍ നിന്ന് 227 കിലോമീറ്റര്‍ അകലെയാണിത്.

ഭൂചലനത്തെ തുടര്‍ന്ന് ബാന്റണ്‍ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടന്‍ താമസം മാറാന്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

Top